ഡല്‍ഹിയില്‍ ദീപാവലി ആഘോഷം മൂലം വായുമലിനീകരണ തോത് ഗുരുതര വിഭാഗത്തില്‍. 419 ആണ് വായുഗുണനിലവാര സൂചിക. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡല്‍ഹിയില്‍ 19 പേരെ അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ വായുമലിനീകരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പടക്കം പൊട്ടിച്ച് ദീപാവലി കൂടെ ആഘോഷിച്ചതോടെ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലേക്കെത്തുകയായിരുന്നു. പടക്കം പൊട്ടിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകിയിരുന്നു. പൊലീസിന്റെ പ്രത്യേക പരിശോധന ഉണ്ടായിരുന്നെകിലും ദീപീാവലിയുടെ ഭാഗമായി ഇന്നലെ രാത്രി പടക്കവും പൊട്ടിച്ചു.
ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ നിന്നാണ് പടക്കം എത്തിക്കുന്നത്.
സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് 2017ല്‍ ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയിരുന്നു. 2020 മുതല്‍ എല്ലാ ശൈത്യകാലത്തും പടക്കങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.
അതേസമയം മലിനീകരം കുറയ്ക്കുന്നതിനുവേണ്ടി കൃത്രിമ മഴ പെയ്യിക്കാന്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചു.