X

പരാതിപ്പെട്ടിട്ടും പൊലീസില്‍ നിന്ന് നീതി കിട്ടിയില്ല; പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

സോഷ്യല്‍മീഡിയ വഴി സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചരണം നടത്തിയ സംഭവത്തില്‍ ഡോ.വിജയ്.പി.നായരെ കൈകാര്യം ചെയ്തതില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെയും ആക്ടിവിസ്റ്റായ ദിന സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്റേയും നേതൃത്വത്തില്‍ ഡോ.വിജയ്.പി.നായരെ അക്രമിക്കുകയും അയാളെകൊണ്ട് മാപ്പുപറയിപ്പിക്കുയും ചെയ്ത സംഭവത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളോട് ഭാഗ്യലക്ഷ്മി പൊട്ടിത്തെറിച്ചു.

നിയമം കയ്യിലെടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തോടാണ് ഭാഗ്യലക്ഷ്മി പൊട്ടിത്തെറിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചോദിച്ചു. കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍ എന്ന് പറയുന്ന ഒരാള്‍ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ വൃത്തിക്കെട്ട രീതിയില്‍ അപമാനിക്കുകയാണ്. ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഇന്ന് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. നിയമം കയ്യിലെടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹമെന്നും പക്ഷേ എല്ലാം സമ്മതിച്ച അയാള്‍ക്കെതിരെ ഒരു നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിച്ചത്.

നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും പക്ഷേ ഞങ്ങള്‍ ചോദിക്കട്ടേ നിയമം ഞങ്ങള്‍ കൈയില്‍ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി?’ ഭാഗ്യലക്ഷ്മി ചോദിച്ചു. അയാള്‍ ഇത്തരത്തില്‍ ചെയ്തപ്പോള്‍ ഈ സദാചാരവാദിക്കള്‍ ഒക്കെ എവിടെയായിരുന്നു. ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്,ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ. ഇവിടേ ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്, ഭാഗ്യലക്ഷ്മി ചോദിച്ചു.
ഇനി ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്. സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും മാപ്പു പറയിക്കുകയും ചെയ്തത്. തുടര്‍ന്ന് സ്ത്രീസംഘം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതിയും നല്‍കി.

ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ ഉണ്ടായിരുന്നു. ‘കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’, തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പേരുകളും ഉപയോഗിച്ചായിരുന്നു. vitrix scene എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ പ്രചാരണം. ഡോ.വിജയ് പി നായര്‍ എന്ന പേരിലായിരുന്നു ഇയാള്‍ വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. ഡോ.വിജയ്യുടെ വീഡിയോകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി വീഡിയോയിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. നേരത്തെ ഇയാള്‍ക്ക് എതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

 

chandrika: