ദുബൈ: ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ 30 അംഗ സംഘത്തിന് 96 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചുകൊണ്ട് ദുബൈ കോടതി ഉത്തരവിട്ടു.
കൂടാതെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുവാനും ഏഴു ലക്ഷം ദിര്‍ഹം പിഴ അടക്കുവാനും കോടതി ഉത്തരവിട്ടു. 30 അംഗസംഘവും ഏഴുകമ്പനികളും ചേര്‍ന്ന് മൊത്തം 32 ദശലക്ഷം ദിര്‍ഹമാണ് തട്ടിയെടുത്തത്. ഇതിനായി 118,000 ഇമെയിലുകളാണ് പ്രതികള്‍ തട്ടിപ്പിന്നിരയായവര്‍ക്ക് അയച്ചത്.
ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും നിരവധി പേര്‍ വീണ്ടും കെണിയില്‍വീണുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2022 നവംബര്‍മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 122 കേസുകള്‍ ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ടു യുഎഇയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.