ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ പൊതു പാര്‍ക്കുകള്‍, തടാകങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയില്‍ 2023 ന്റെ ആദ്യ പകുതിയില്‍ 15 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഏകദേശം പത്ത് ദശലക്ഷം സന്ദര്‍ശകരാണ് എത്തിയത്. 50 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. അല്‍ മംസാര്‍ ബീച്ച് പാര്‍ക്കില്‍ 951,000 സന്ദര്‍ശകരാണെത്തിയത്.
മുഷ്രിഫ് പാര്‍ക്ക് 701,000, ക്രീക്ക് പാര്‍ക്ക് 658,000, സബീല്‍ പാര്‍ക്കില്‍ 430,000 , സഫ പാര്‍ക്കില്‍ 153,000 എന്നിങ്ങനെയാണ് പ്രധാന പാര്‍ക്കുകളിലെ സന്ദര്‍ശകരുടെ കണക്ക്. കൂടാതെ, 884,000ത്തിലധികം പേര്‍ ദുബായ് ഫ്രെയിം സന്ദര്‍ശിച്ചു. 710,000 ത്തിലധികം ആളുകള്‍ ഖുറാന്‍ പാര്‍ക്ക് സന്ദര്‍ശിക്കുകയുണ്ടായി. ഏകദേശം 427,000 പേര്‍ ദുബായ് സഫാരി പാര്‍ക്കും 73,000 പേര്‍ ചില്‍ഡ്രന്‍സ് സിറ്റിയും സന്ദര്‍ശിച്ചു.