ദുബായ് കെ എം സി സി 2024-2027 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി. പ്രസിഡന്റ് സലാം കന്യപ്പാടിയേയും ജനറൽ സെക്രട്ടറിയായി ടി ആർ ഹനീഫിനേയും ട്രഷററായി ഡോ. ഇസ്മയിൽ മൊഗ്രാലിനെയും ഐക്യകൺഠേന തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ
സലാം തട്ടാനിച്ചേരി, സി എച്ച് നൂറുദ്ദീൻ, ഇസ്മയിൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി പി റഫീഖ് പടന്ന, ഹനീഫ് ബാവനഗർ, കെ പി അബ്ബാസ്, അസൈനാർ ബീജന്തടുക്ക, സുനീർ എൻ പി( വൈസ് പ്രസിഡന്റുമാർ)
ഫൈസൽ മുഹ്സിൻ, സി എ ബഷീർ പളീക്കര, പി ഡി നൂറുദ്ദീൻ, അഷറഫ് ബായാർ, മുനീർ ബെരിക്കെ, റഫീഖ് എ സി, സിദ്ധീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി( സെക്രട്ടറിമാർ)
അബുഹൈൽ ആസ്ഥാനത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗം പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ
യഹ്‌യ തളങ്കര ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സെക്രട്ടറി റഷീദ് ഹാജി പ്രാർത്ഥന നിർവഹിച്ചു.
ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ പ്രവർത്തന റിപ്പോർട്ടും ട്രഷർ ടി ആർ ഹനീഫ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ അബ്ദുൽ ഖാദർ അരിപ്പാംബ്ര, നിരീക്ഷകൻ നിസാമുദ്ദീൻ കൊല്ലം എന്നിവർ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി എച്ച് നൂറുദ്ദീന്‍, ഇ ബി അഹമദ് ചെടേക്കാല്‍, സലീം ചേരങ്കൈ,, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട് , ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍, എന്നിവർ ആശംസകൾ നേർന്നു. ട്രഷർ ഡോ. ഇസ്മയിൽ നന്ദി പറഞ്ഞു.
യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയർമാൻ യഹിയ തളങ്കര അവതാരകനും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അനുമോദകനുമായി അവതരിപ്പിച്ച പാനൽ കൗൺസിൽ ഐക്യ കണ്ടെയ്‌ന അംഗീകരിച്ചു