പത്ത് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ദുബായ് ക്രിമിനല്‍ കോടതി ജീവപരന്ത്യം തടവ് വിധിച്ചു മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ കൊലപ്പെടുത്തിയ ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇവർ സഹായവും തേടിയിരുന്നു ദി വില്ലയിലെ വീട്ടില്‍ പൊലീസ് എത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ പൊലീസിന് നല്കിയ മൊഴി. വീട്ടുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തില്‍ അമ്മയുടെ ക്രൂരത പുറത്ത് വന്നത്.