X

ദുബൈ വനിതാ കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി, രക്തദാനം ജീവ രക്ഷയുടെ വേഗമേറിയ പുണ്യ കര്‍മം: മുംതാസ് സമീറ

ദുബൈ: ദുബൈ വനിതാ കെഎംസിസി ബനിയാസ് സ്‌ക്വയറില്‍ രക്ദാന ക്യാമ്പ് സംഘടിപ്പിച്ചു. ജീവ രക്ഷയുടെ വേഗമേറിയ പുണ്യ കര്‍മമാണ് രക്തദാനമെന്ന് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മുംതാസ് സമീറ അഭിപ്രായപ്പെട്ടു. രക്തദാനം സ്വീകര്‍ത്താവിന് മാത്രമല്ല, ദാതാവിനും നിരവധി ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കുന്നു.

കൃത്യമായ ഇടവേളകളില്‍ രക്തദാനം നിര്‍വഹിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിവിധ മേഖലകളില്‍ അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന വനിതാ കെഎംസിസിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മംതാസ് സമീറ കൂട്ടിച്ചേര്‍ത്തു.

രക്തദാന ക്യാമ്പില്‍ ദുബൈ കെഎംസിസി വനിതാ വിംഗ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജന.സെക്രട്ടറി റിയാന സലാം സ്വാഗതം പറഞ്ഞു. ട്രഷറര്‍ നജ്മ സാജിദ്, ഓര്‍ഗ.സെക്രട്ടറി നാസിയ ഷബീര്‍, കോഓര്‍ഡിനേറ്റര്‍ സറീന, തസ്‌ലീന ബീഗം, ഫസീല അന്‍സാരി, മറ്റു ഭാരവാഹികളായ റാബിയ സത്താര്‍, സുബി മനാഫ്, തസ്‌നീം ഹാഷിം, ഷീജാബി ഹസൈനാര്‍, നബീസത് ഹൈറുന്നിസ മുനീര്‍, റഫീന അഹ്മദ്, സജ്‌ന അസീസ്, ഷാജിത ഫൈസല്‍, ലൈല കബീര്‍, നെബു ഹംസു, ഖമറുന്നിസ മജീദ്, റസീന റഷീദ്
തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നജ്മ സാജിദ് നന്ദി പറഞ്ഞു.

webdesk13: