X

ദുബൈയില്‍ നിന്ന് ദോഹയിലേക്ക് ഇനി വെറും 23 മിനിറ്റ്

ദോഹ: ദോഹ ഉള്‍പ്പെടെയുള്ള ഗള്‍ഫ് തലസ്ഥാനങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്തുന്നതിനുള്ള ഹൈ സ്പീഡ് ട്രെയിന്‍ സംവിധാന(ഹൈപര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി-എച്ച്ടിടി)ത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഹൈപര്‍ ലൂപ്പ് വണ്‍ കമ്പനി ഇന്നലെ ദുബൈയില്‍ പ്രഖ്യാപിച്ചു. ഭാവിയിലേക്കുള്ള പുതിയ ഗതാഗത പരിഷ്‌കരണത്തിനാണ് ദുബൈയ് ഇതിലൂടെ തുടക്കം കുറിച്ചത്.

സെമി വാക്വം കണ്ടീഷനിലുള്ള ബൂത്ത് ട്രെയിനുകളാണ് അതിവേഗതയില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക. മണിക്കൂറില്‍ 1200 കിലോമീറ്ററായിരിക്കും ഇതിന്റെ വേഗത. ദുബൈയില്‍ നിന്ന്് ദോഹയിലേക്ക്് 23 മിനിറ്റും ദുബൈയ്-റിയാദ് 48 മിനിറ്റും ദുബൈയ്-മസ്‌കത്ത് 27 മിനിറ്റും ദുബൈയ്-അബൂദബി 12 മിനിറ്റുമാണ് യാത്രാ ദൈര്‍ഘ്യം നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക്, ചൈനയിലെ ബീജിങ് തുടങ്ങിയ പട്ടണങ്ങളില്‍ എച്ച്ടിടി സംവിധാനം നിലവിലുണ്ട്.

chandrika: