ദുബൈ: വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്ന കുറ്റത്തിന് ദുബൈയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോവിഡ് സ്‌ക്രീനിങ് സെന്ററിലെ രണ്ടു ജീവനക്കാരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൈക്കൂലി വാങ്ങിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത് എന്ന് പൊലീസ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ വഴി ദുബായ്-അബുദാബി യാത്രയാണ് ഇവര്‍ ശരിയാക്കി നല്‍കിയിരുന്നത്.
അതിനിടെ, കോവിഡ് പൊട്ടോകോള്‍ ലംഘനം കണ്ടെത്തിയ ദുബായിലെ അഞ്ചു കടകള്‍ക്ക് ദുബായ് എകോണമി ഇന്നലെ പിഴ ചുമത്തി. മൂന്നു സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊത്തം 680 സ്ഥാപനങ്ങള്‍ക്കെതിരെയാണ് പരാതി ലഭിച്ചത് എന്ന് അധികൃതര്‍ വെളിപ്പെടുത്തി. പരിശോധന കര്‍ശനമായി തുടരുമെന്നും ലംഘനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ദുബൈ എകോണമി വക്താവ് അറിയിച്ചു.
കര്‍ശനമായ പരിശോധനയില്‍ പതിനഞ്ചു ദിവസത്തിനിടെ 25000 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. മാസ്‌ക് ധരിക്കാത്ത നിയമലംഘനങ്ങളാണ് പട്ടികയില്‍ ഒന്നാമതെന്ന് ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അല്‍ ദാഹിരി പറഞ്ഞു. വാഹനത്തിനകത്ത് മൂന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്ത നിയമലംഘനമാണ് രണ്ടാമത്. ദുബൈയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ നടന്നത്.