റമദാനില്‍ അനധികൃത പണപ്പിരിവിനും ഇഫ്താര്‍ വിതരണത്തിനും ദുബൈയില്‍ കര്‍ശന വിലക്ക്

അബുദാബി: റമദാന്‍ അടുത്തതോടെ വിവിധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റമദാനില്‍ അനധികൃതമായി പണപ്പിരിവ് നടത്തുകയും ഇഫ്താര്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിനെ ദുബൈ ഇസ്ലാമിക കാര്യാലയം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.

ഇഫ്താറുകള്‍ വിതരണം ചെയ്യുന്നവര്‍ മുന്‍കൂട്ടി അധികൃതരില്‍നിന്നും അനുമതി വാങ്ങിക്കേണ്ടതാണെന്ന് ഇസ്ലാമിക കാര്യാലയം ഡയറക്ടര്‍ മുഹമ്മദ് മുസബ ദാഹി വ്യക്തമാക്കി. നിയമം ലംഘിച്ചു പണപ്പിരിവ് നടത്തുകയോ ഇഫ്താര്‍ വിതരണം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇത്തരക്കാര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴയും ഒരുമാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍വാസവും ലഭിക്കും. മുന്‍കൂട്ടിയുള്ള അനുവാദം ലഭിക്കുന്നതിന് iacad.gov.ae വെബ്സൈറ്റ് വഴിയോ 800600 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

webdesk11:
whatsapp
line