ദുബായ്: 55 വയസ് കഴിഞ്ഞവര്‍ക്ക് റിട്ടയര്‍മെന്റ് വിസ ആരംഭിച്ച് ദുബായ്. 55 വയസിന് മുകളിലുള്ള ഏതു രാജ്യക്കാര്‍ക്കും യുഎഇക്ക് പുറത്താണെങ്കിലും വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. ‘റിട്ടയര്‍മെന്റ് ഇന്‍ ദുബായ്’ എന്ന പേരിലുള്ള വിസയ്ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയാണുള്ളത്.
പേക്ഷകര്‍ക്ക് മാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ രണ്ട് ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. റിട്ടയര്‍ വിസ ആവിഷ്‌കരിക്കാന്‍ നിരവധി കാരണങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. റിട്ടയര്‍മെന്റ് വിസയും വിശദാംശങ്ങളും അറിയാം.
ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുധനാഴ്ചയാണ് 55 വയസ് കഴിഞ്ഞവര്‍ക്കായി ‘റിട്ടയര്‍മെന്റെ ഇന്‍ ദുബായ്’ പദ്ധതി പ്രഖ്യാപിച്ചത്. യുഎഇയിലെയും പുറത്തുമുള്ള 55 വയസുള്ള ആര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. www.retireindubai.com എന്ന വെബ്‌സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷകനും അവരുടെ ജീവതപങ്കാളിക്കും വിസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈനായി തന്നെ വിസ പുതുക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ റിട്ടയര്‍മെന്റ് വിസ ദുബായിയില്‍ ജോലി ചെയ്യുന്ന യുഎഇ നിവാസികള്‍ക്ക് മാത്രമായിരിക്കും.