ദുബായ്: പഠനത്തില്‍ മിടുക്കനായ 11കാരന്റെ ആഗ്രഹം സാധ്യമാക്കി കൊടുത്ത് ദുബായ് പൊലീസ്. മനാ ഇബ്രാഹിം അഹ്മദ് അബ്ദുല്ലയുടെ കുതിര വേണമെന്ന ആഗ്രഹമാണ് ദുബായ് പൊലീസ് നിറവേറ്റി കൊടുത്തത്.
കാലങ്ങളായുള്ള മകന്റെ ആഗ്രഹമായിരുന്നു ഒരു കുതിരയെ സ്വന്തമായി വളര്‍ത്താന്‍ വേണമെന്നത്. പഠന കാര്യങ്ങളില്‍ മിടുക്കനായിരുന്നു ഇബ്രാഹിം അഹ്മദ്. ഇക്കാര്യം മാതാവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഇബ്രാഹിം അഹ്മദിനെയും കുടുംബത്തെയും പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. പഠനത്തില്‍ പിന്നാക്കം പോകരുതെന്ന നിബന്ധനയോടെ പൊലീസ് ഇബ്രാഹിമിന് കുതിരയെ സമ്മാനിച്ചു.
കുതിരയുടെ ഉടമസ്ഥാവകാശം കുട്ടിയുടെ പേരിലേക്ക് മാറ്റി നല്കി. കുതിരയെ പരിചരിക്കാനും പരിശീലിപ്പിച്ചു.