X

ദുബായ് പൊലീസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റുമായി ബിനോയ്; ദുബായില്‍ കേസില്ല

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടെ അപേക്ഷ പ്രകാരം ആണ് ദുബായ് പൊലീസ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നത്തെ തിയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരി പണം തട്ടിയെന്ന് കാണിച്ച് ദുബായിലെ ഒരു കമ്പനിയാണ് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്. കൊടിയേരിയെ നേരിട്ട് കണ്ടിട്ടും പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. ചവറ വിജയന്‍പിള്ള എം.എല്‍.എയുടെ മകന്‍ ശ്രീജിത്തിനെതിരെ ഇതേ തട്ടിപ്പിന് ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുമായി ബിനോയ് രംഗത്തെത്തുന്നത്. ബിനോയിക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

chandrika: