X

യൂത്ത് മാർച്ചിന്റെ പുനരാവിഷ്കരണം ഒരുക്കി ദുബൈ മലപ്പുറം ജില്ലാ കെഎംസിസി

16 മണ്ഡലങ്ങൾ 16 ദിനങ്ങൾ 300ൽ അധികം കി.മീറ്റർ കാൽനടയായി മലപ്പുറം ജില്ലയിലെ നഗരങ്ങളെയും ഗ്രാമാന്തരങ്ങളെയും ഇളക്കിമറിച്ച യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ ജാഥാ നായകൻ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂരിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.ഒരുക്കിയ സ്വീകരണ ചടങ്ങ് നാട്ടിലെ യൂത്ത് മാർച്ചിന്റെ പുനരാവിഷ്കാരമായി മാറി.

യൂത്ത് മാർച്ച് ജാഥാ അംഗങ്ങൾ നാട്ടിൽ ധരിച്ച അതേ തൊപ്പി അണിഞ്ഞു ജില്ലാ കെ.എം.സി.സി.അംഗങ്ങൾ ജാഥാനായകനെ വരവേറ്റപ്പോൾ പ്രവർത്തകരിൽ യൂത്ത് മാർച്ചിൽ അണി ചേർന്ന പ്രതീതിയുളവാക്കി. വേദിയിൽ വെച്ച് ജാഥാ നായകന് തലപ്പാവും,ഷാളുകളും , മണ്ഡലങ്ങളുടെ സ്നേഹദരങ്ങളും കൂടി നൽകിയതോടെ നാട്ടിലെ യൂത്ത് മാർച്ച് സ്വീകരണ ചടങ്ങുകളുടെ തനിയാവർത്തനമായി സ്വീകരണചടങ്ങ് മാറി.യൂത്ത് മാർച്ചിന്റെ അനുഭവങ്ങൾ പങ്ക് വെച്ചു കൊണ്ട് ജാഥാ നായകൻ ഷരീഫ് സാഹിബ് കുറ്റൂരിന്റെ ഹൃദയസ്പർശിയായ പ്രഭാഷണം,ചടങ്ങിൽ പങ്കെടുത്തവർക്ക് അക്ഷരാർത്ഥത്തിൽ യൂത്ത് മാർച്ചിൽ പങ്കാളികളായതിന്റെ അനുഭൂതി പകർന്നു.

ദുബൈ മാലിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന കെ.എം.സി.സി. ജന: സെക്രട്ടറി മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ കെ.എം.സി.സി.ആക്ടിംഗ് പ്രസിഡന്റ് കരീം കാലടി അദ്ധ്യക്ഷത വഹിച്ചു.

ദുബൈ ഭരണാധികാരി ഹിസ്സ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ ഡിജിറ്റൽ ഡോറ്റ്സ് ചിത്രം വരച്ച് ദുബൈ ഫൈനാനുഷ്യൽ സെന്റർ സമുച്ചയത്തിൽ ആലേഘനം ചെയ്തതിലൂടെ ശ്രദ്ധേയനായ നിഷാദ് അയ്യായയെ ചടങ്ങിൽ വെച്ച് ഷരീഫ് കുറ്റൂർ ഷാൾ അണിയിച്ചു ആദരിച്ചു.ആർ.ശുക്കൂർ, പി.വി.നാസർ, സിദ്ധീഖ് കാലൊടി, എ.പി. നൗഫൽ പ്രസംഗിച്ചു.ഒ.ടി.സലാം, നാസർ കുറമ്പത്തൂർ, മുജീബ് കോട്ടക്കൽ, സൈനുദ്ധീൻ പൊന്നാനി,ഷമീം ചെറിയമുണ്ടം, ഫക്രുദ്ദീൻ മാറാക്കര, ശിഹാബ് ഇരിവേറ്റി, സലാം പരി,ഹംസ ഹാജി മാട്ടുമ്മൽ ചടങ്ങിന് നേതൃത്ത്വം നൽകി. കെ.പി.പി.തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.

webdesk14: