ദുബായ് : പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ നിലവിൽ വന്ന ദുബായ് കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ദുബായ് ഫ്ലോറിഡ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന നന്മ 2024 എന്ന പദ്ധതിക്ക് ചടങ്ങിൽ വെച്ചു ആരംഭം കുറിച്ചു.
ദുബായ് കെ എം സി സി രക്ഷാധികാരിയും അൽ ഷമാലി ഗ്രൂപ്പ് ചെയർമാനുമായ സി കെ അബ്ദുൽ മജീദ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജീവകരുണ്യ സാമൂഹ്യ പ്രവർത്തനത്തിന് ലോകത്തിനു തന്നെ മാതൃകയായി പ്രവർത്തിക്കുന്ന കെ എം സി സി കമ്മിറ്റികളുടെ പ്രവർത്തനം മഹത്തരമാണെന്നും മികച്ച ലീഡർഷിപ് ക്വാളിറ്റി ഉള്ള സമൂഹത്തെ വാർത്തെടുക്കാൻ നൂതന പദ്ധതികൾ ആസൂത്രണം ചെയ്തു പുതിയ കാലത്തുള്ള പ്രവർത്തനം സജീവമാക്കണമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വാർഷിക പദ്ധതിയായ നന്മ 2024 ബ്രോഷർ പ്രകാശനം ദുബായ് സംസ്ഥാന കെ എം സി സി സെക്രട്ടറി ഒ മൊയ്‌ദുവിന് നൽകി സി കെ മജീദ് നിർവ്വഹിച്ചു.
തലശ്ശേരി മണ്ഡലം കെ എം സി സി പ്രസിഡന്റ് സിറാജ് കതിരൂർ അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി കെ ഇസ്മായിൽ പൊട്ടങ്കണ്ടി ട്രഷറർ റഹ്ദാദ് മൂഴിക്കര വൈസ് പ്രസിഡന്റ് റഫീഖ് കോറോത്, വിശിഷ്ടതിഥി ന്യൂ മാഹി പഞ്ചായത്തു മുസ്ലിം ലീഗ് പ്രസിഡന്റ് പി സി റിസാൽ എന്നിവർക്ക് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സി കെ അബ്ദുൽ മജീദ് സമ്മാനിച്ചു.
റയീസ് തലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഖത്തർ കെ എം സി സി വനിതാ വിങ് സംസ്ഥാന ട്രഷറർ സമീറ അൻവർ ടി പി അബ്ബാസ് ഹാജി, ടി കെ റയീസുദ്ദീൻ, മെഹബൂബ് തലശ്ശേരി, മുഹമ്മദ് റസ, വി പി അബൂബക്കർ, ജസ്ഫർ മൂഴിക്കര പ്രസംഗിച്ചു. റമദാൻ റിലീഫ് വിഭവ സമാഹരണ ഉദ്‌ഘാടനം പി വി റഷീദ് നിർവ്വഹിച്ചു. ഷാനവാസ് കിടാരൻ സ്വാഗതവും സഹീർ പന്ന്യന്നൂർ നന്ദിയും പറഞ്ഞു.