X

ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു

ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ഫൈസൽ പട്ടേലിനെയും, ജനറൽ സെക്രട്ടറിയായി ഹസ്‌ക്കർ ചൂരിയെയും, ട്രെഷറായി ഉപ്പി കല്ലങ്കൈയെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി സുബൈർ അബ്ദുള്ള , മുനീഫ് ബദിയടുക്ക, സഫ്‌വാൻ അണങ്കൂർ, എം.എസ് ഹമീദ്, സുഹൈൽ കോപ്പ, സിനാൻ തൊട്ടാൻ എന്നിവരെയും ,സെക്രെട്ടറിമാരായി ശിഹാബ് നായന്മാർമൂല, തൽഹത്ത് അബ്ദുല്ല, ഖലീൽ ചൗക്കി, നാസർ പാലക്കൊച്ചി , റസാഖ് ബദിയടുക്ക,സിദ്ദിഖ് ബി.എച് എന്നിവരെയും ദുബായ് അബു ഹൈലുള്ള കെ.എം.സി.സി ആസ്ഥാനത്തു വെച്ച് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ഫൈസൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന കൗൺസിൽ യോഗം ദുബായ് കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ഹനീഫ് ചെർക്കള ഉദ്ഘാടനം ചെയ്തു.

2018 -2024 പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സഫ്‌വാൻ അണങ്കൂർ കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി , ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ ഭാരവാഹികളായ ഇ.ബി അഹമ്മദ് , ഫൈസൽ മുഹ്‌സിൻ, സലിം ചേരങ്കൈ, ഹസൈനാർ ബീജന്തടുക്ക,മണ്ഡലം ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി തുടങ്ങിവർ ആശംസ പ്രസംഗം നടത്തി.

റിട്ടേണിങ് ഓഫിസർ അഫ്സൽ മെട്ടമ്മലും നിരീക്ഷകന് യൂസഫ് മുക്കൂടും കൗൺസിൽ യോഗം നിയന്ത്രിച്ചു. മണ്ഡലം ആക്ടിങ് സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രെഷർ ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.

webdesk13: