X

ദുബായിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കേരളത്തിലെ ഉള്‍പ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങള്‍ സ്വീകരിക്കില്ല

ദുബായ്: ദുബായിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളില്‍ നിന്ന് നടത്തുന്ന കോവിഡ് പരിശോധനാ ഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബുകള്‍, ജയ്പൂരിലെ സൂര്യം ലാബ്, ഡല്‍ഹിയിലെ ഡോ. പി. ഭാസിന്‍ പാത് ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍, അസാ ഡയഗ്‌നോസ്റ്റിക് സെന്റര്‍, 360 ഡയഗ്‌നോസ്റ്റിക് ആന്‍ഡ് ഹെല്‍ത് സര്‍വീസസ്, എഎആര്‍എ ക്ലിനിക്കല്‍ ലാബറോട്ടറീസ് എന്നിവയില്‍ നിന്നുള്ള ഫലമാണ് സ്വീകരിക്കാതിരിക്കുക.

ഇതില്‍ നാലു ലാബുകളെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഫ്‌ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു ലാബുകള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അംഗീകൃത പ്യുവര്‍ ഹെല്‍ത് ലാബുകളില്‍ നിന്നു മാത്രം കോവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു.. screening.purehealth.ae എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

Test User: