X
    Categories: gulfNews

ദുബൈ കസ്റ്റംസ് കഴിഞ്ഞ വര്‍ഷം 40.7 ദശലക്ഷം ബാഗുകള്‍ പരിശോധിച്ചു; പ്രതിദിനം 111,500 ബാഗുകള്‍

ദുബൈ കസ്റ്റംസ് കഴിഞ്ഞ വര്‍ഷം 40.7ദശലക്ഷം ബാഗുകള്‍ പരിശോധിച്ചു. ദുബൈ എയര്‍പോര്‍ട്ടുകള്‍, ആഡംബര കപ്പലുകളിലെ യാത്രക്കാര്‍ എന്നിവരുടെ ബാഗുകളാണ് പരിശോധിച്ചത്. ഇതില്‍ ദുബായ് വിമാനത്താവളങ്ങളില്‍ 40 ദശലക്ഷം ബാഗേജുകളും ദുബായിലെ ക്രൂയിസ് ടെര്‍മിനലുകളിലേക്ക് 300 ക്രൂയിസ് ഷിപ്പുകളില്‍ എത്തിയ ടൂറിസ്റ്റ് യാത്രക്കാരുടെ 696,000 ലഗേജുകളുമാണ് പരിശോധിച്ചത്.

ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറലും പോര്‍ട്ട്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍ സിഇഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹിന്റെ നേതൃത്വത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1ല്‍ നടത്തിയ പരിശോധനക്കൊടുവിലാണ് ദുബായ് കസ്റ്റംസിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

മുതിര്‍ന്ന മാനേജ്മെന്റ് ടീം വഴി കസ്റ്റംസ് പരിശോധനാ സംവിധാനങ്ങളും യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സംഘം പരിശോധിച്ചു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ സുഗമമായ സംവിധാനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വിശിഷ്യാ തിരക്കേറിയ യാത്രാ സീസണുകളില്‍, ഉയര്‍ന്ന നിലവാരത്തിലുള്ള കസ്റ്റംസ് സേവനങ്ങളും നടപടിക്രമങ്ങളും നല്‍കിക്കൊണ്ട് യുഎഇ അതിര്‍ത്തികളില്‍ പരിശോധന സുശക്തവും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുമാണ്.

ദുബായ് കസ്റ്റംസ് ഇന്‍സ്പെക്ഷന്‍ സ്റ്റാഫ് വികസിപ്പിച്ചെടുത്ത അതുല്യവും സങ്കീര്‍ണ്ണവുമായ സ്മാര്‍ട്ട് സംവിധാനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പാസഞ്ചര്‍ ഓപ്പറേഷന്‍സ് 2022-ല്‍ 155,000 കസ്റ്റംസ് ഡിക്ലറേഷനുകള്‍ പൂര്‍ത്തിയാക്കി.

webdesk11: