X
    Categories: gulfNews

ബുര്‍ജ് ഖലീഫയില്‍ എല്‍ഇഡി ഷോ; വേറിട്ട വിവാഹ അഭ്യര്‍ഥനയുമായി ഇന്ത്യന്‍ പ്രവാസി

ദുബായ്: സ്‌നേഹിക്കുന്ന കാര്യം കാമുകിമാരെ അറിയിക്കാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട്. പൂ നല്‍കിയും ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടെ വച്ചും തുടങ്ങി പല വിധത്തിലാണ് നാം കണ്ടു വന്ന അതിന്റെ അനുഭവങ്ങള്‍. എന്നാല്‍ ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാന്‍ ബുര്‍ജ് ഖലീഫയെ തെരഞ്ഞെടുത്താലോ. അതും ഒരു ഇന്ത്യക്കാരനായ യുവാവ്. തന്റെ കാമുകിയോടുള്ള വിവാഹാഭ്യര്‍ഥന ബുര്‍ജ് ഖലീഫയില്‍ ആവിഷ്‌കരിക്കാനാണ് ഇന്ത്യക്കാരനായ യുവാവ് തയാറെടുക്കുന്നത്. നവംബര്‍ നാലിന് കെട്ടിടത്തില്‍ വിവാഹാഭ്യര്‍ഥനയുടെ എല്‍ഇഡി ഷോ തെളിയും. ഇരുവരുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

അഞ്ചു വര്‍ഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ദുബായിയിലെത്തിയ പടിഞ്ഞാറു സ്വദേശിനിയായ മുപ്പതുകാരി ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്ന ഇന്ത്യക്കാരനുമായി പരിചയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയമായി വളര്‍ന്നു. ഇതിനിടയില്‍ പെണ്‍കുട്ടി പലവട്ടം നാട്ടിലേക്ക് മടങ്ങി. അപ്പോഴും ഇരുവരും തമ്മിലെ ബന്ധം കെട്ടുപോയില്ല.

ഒരുമിച്ചുള്ള വര്‍ഷങ്ങളില്‍ അവര്‍ ഇതുവരെ 20 രാജ്യങ്ങള്‍ കറങ്ങി. മനോഹരമായ പല സ്ഥലങ്ങളും കണ്ടു. ഒടുക്കം ബുര്‍ജ് ഖലീഫയിലൂടെ വിവാഹാഭ്യര്‍ഥന നടത്തുക എന്ന ആഗ്രഹവും സാധ്യമാക്കുകയാണ്.

web desk 1: