X

ഡുറാൻഡ് കപ്പ് ട്രോഫി ടൂറിന്റെ ഭാഗമായി ട്രോഫികൾ ഏഴിമല നാവിക അക്കാദമിയിൽ എത്തിച്ചു

ഡുറാൻഡ് കപ്പ് ട്രോഫി 132-ാം പതിപ്പിന്റെ ഭാഗമായുള്ള ട്രോഫി ടൂറിന്റെ ഭാഗമായി ട്രോഫികൾ ഏഴിമല നാവിക അക്കാദമിയിൽ എത്തി. ഡ്യൂറാൻഡ് കപ്പ്, ഷിംല കപ്പ്, പ്രസിഡൻറ്സ് കപ്പ് എന്നിവയുടെ മൂന്ന് ട്രോഫികൾ ഐ എൻ എയിൽ കമാൻ്റൻറ് വൈസ് അഡ്മിറൽ പുനീത് കെ ബാൽ അനാച്ഛാദനം ചെയ്തു. ട്രോഫി പര്യടനത്തിനിടെ ഐ എൻ എയിലെ വിവിധ ചരിത്ര സ്ഥലങ്ങളിൽ ട്രോഫികൾ പ്രദർശിപ്പിച്ചു. ട്രോഫിയുടെ അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള ഫ്‌ളാഗ് ഓഫ് ഡി.ഡി.എം അജയ് ഡി തിയോഫിലസ് നിർവഹിച്ചു.

ഡ്യൂറൻഡ് കപ്പിന്റെ 132-ാമത് എഡിഷൻ കൊൽക്കത്ത, ഗുവാഹത്തി, ഷില്ലോങ്, കൊക്രജാർ എന്നീ നാല് സ്ഥലങ്ങളിൽ ഓഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകളും ഇന്ത്യൻ ലീഗിലെ ആറ് ടീമുകളും ഉൾപ്പെടെ 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വിദേശ സർവീസ് ടീമുകൾ ബോഡോലാൻഡ് പ്രദേശിക മേഖലയിൽ നിന്നുള്ള സംഘം എന്നിവരുമുണ്ടാകും.  ഡുറാൻഡ് ഫുട്ബോൾ ടൂർണമെന്റ് സൊസൈറ്റിക്ക് വേണ്ടി ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡാണ് ടൂർണമെന്റ് നടത്തുന്നത്.

 

webdesk15: