X

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ രണ്ടാംഘട്ടം ഇന്ന്; 46 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ഇന്നു നടക്കും. 14 ജില്ലയിലെ 46 കേന്ദ്രത്തില്‍ രാവിലെ ഒമ്പതുമുതല്‍ 11 വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.

ജില്ലകളിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരും. ശനിയാഴ്ച നാല് ജില്ലയിലെ ആറ് ആരോഗ്യകേന്ദ്രത്തില്‍ ഡ്രൈ റണ്‍ നടത്തിയിരുന്നു.

Test User: