മധ്യപ്രദേശ്: മദ്യപിച്ച് യൂനിഫോം അഴിച്ച് നടുറോഡില്‍ തല്ലുണ്ടാക്കിയ പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലാണ് സംഭവം. ഹാര്‍ദ ടൗണില്‍ മദ്യപിച്ച പൊലീസ് കോണ്‍സ്റ്റബിളും ഷര്‍ട്ടിടാത്ത മറ്റൊരാളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും പോലീസ് വസ്ത്രം അഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആറ് മാസം മുമ്പ് ഇതേ പോലീസുകാരന്‍ മദ്യപിച്ച് അപകടത്തില്‍പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അദ്ദേഹം കൗണ്‍സിലിങ്ങിലായിരുന്നെന്നും പോലീസ് പറയുന്നു.