ന്യൂഡല്‍ഹി: രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ കുറ്റക്കാരാക്കുന്നതിന് പകരം ഇരകളായി പരിഗണിക്കും. പിഴയും തടവു ശിക്ഷയും ഉണ്ടാവില്ല. എന്നാല്‍ ലഹരിക്കടത്ത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും. ഇതിനായി നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റ് നിയമം (എന്‍ഡിപിഎസ്എ) കേന്ദ്രം ഭേദഗതി ചെയ്യും.
സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വകുപ്പുകളുമായി ഇക്കാര്യത്തില്‍ സമവായത്തിലെത്തി. ചെറിയ തോതിലുള്ള ലഹരി, മയക്കുമരുന്ന് ഉപയോഗങ്ങള്‍ കുറ്റകരമല്ലാതാക്കാനാണ് നീക്കം.
എന്‍ഡിപിഎസ്എ നിയമത്തിന്റെ 27ാം വകുപ്പിലാണ് ഭേദഗതി കൊണ്ടുവരിക. ഈ വകുപ്പ് പ്രകാരം നിലവില്‍ ലഹരി ഉപയോഗിക്കുന്നത് കുറ്റകരമാണ്.