ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് വില്‍ക്കാന്‍ ഉപയോഗിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി ലഹരിമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയാണ് അന്വേഷണം നടന്നിരുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് വിദ്യാര്‍ഥിനിക്ക് ലഹരി ഉപയോഗത്തിന് കാരണമായത്. ഇന്റര്‍നെറ്റ് വഴി ലഹരി ഉപയോഗിക്കാനും ഈ സംഘം പെണ്‍കുട്ടിയെ പഠിപ്പിച്ചു. ഏഴാം ക്ലാസ് മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.