X

യാത്രക്കിടെ ലഹരി വസ്തുക്കളുടെ ഉപയോഗം;ഒമ്പത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ കുടുങ്ങി

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ നിന്ന് പാന്‍മാസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പനങ്ങള്‍ പിടികൂടി.രാത്രി ബസ്സ് സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 9 ഡ്രൈവര്‍മാരോളം കുടൂങ്ങിയത്.12 ബസ്സുകളിലായിരുന്നു പരിശോധന.

മോട്ടര്‍ വാഹന വകുപ്പാണ് പരിശോധന നടത്തിയത്.ഉറക്കം വാരാതിരിക്കനാണ് ഇത് ഉപോയോഗിക്കുന്നെതെന്ന് ഇവരില്‍ ചിലര്‍ പറയുന്നു.പലരും അടിവസത്രത്തിലും,ബാഗിലും ബസ്സിന്റെ വിവിധ ഇടങ്ങളിലും ഒളിപ്പിച്ച നിലയിലുമായിരുന്നു ലഹരിവസ്തുക്കള്‍.

കഴിഞ്ഞ ദിവസം കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലണ് പരിശോധന നടത്തിയത്.യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഉയര്‍ന്ന് വരുന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.പാലക്കാട് എസ്പിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.കുഴല്‍മന്ദം സിഐയുടെ നേത്യത്വത്തിലാണ് അന്വേഷണ സംഘം.

അതേസമയം കുഴല്‍മന്ദം വെള്ളപ്പാറയില്‍ വാഹനാപകടത്തില്‍ മരണത്തിനിടയാക്കിയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ യുവാക്കളുടെ കുടുംബം രംഗത്ത്. അപകടത്തില്‍ മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി സമ്പിത്തിന്റെ സഹോദരനാണ് ഇതുസംബന്ധിച്ച് പരാതിയുമായി രംഗത്തുവന്നത്. പാലക്കാട് നിന്ന് കാവശേരിയിലേക്കുള്ള വഴിയില്‍ വെച്ച് ബസ് ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് ബസിടിച്ച് ബൈക്ക് തെറിപ്പിക്കാന്‍ കാരണമെന്നും സഹോദരന്‍ ആരോപിക്കുന്നത്.

വഴിയില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നുവെന്ന് ബസിലെ യാത്രക്കാരും വഴിയിലുണ്ടായിരുന്നവരും പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെ.എസ്. ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്.

Test User: