റിയാദില്‍ ഇലകിട്രിക് കേബിളിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. സൗദി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
റിയാദിലെത്തിയ കണ്‍സൈന്‍മെന്റിലെ വലിയ ചുറ്റുകളായി എത്തിയ ഇലക്ട്രിക് കേബുളുകളുടെ ഉള്ളില്‍ നിന്നാണ് 50 ലക്ഷം ആംഫറ്റമിന്‍ ഗുളികകള്‍ കിട്ടിയത്. കേബിളിന്റെ ഉള്ളില്‍ നിന്ന് അയണ്‍ വയറുകള്‍ ഒഴിവാക്കി അതിന് പകരം ഗുളികകള്‍ നിറച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.