X

നിര്‍മാണ തൊഴിലാളിയുടെ വാര്‍ഷിക വരുമാനം 40 ലക്ഷം; പൊലീസ് പൊക്കിയപ്പോള്‍ ‘യഥാര്‍ത്ഥ’ വരുമാന മാര്‍ഗം പുറത്ത്‌

ബംഗളൂരു: നിര്‍മ്മാണതൊഴിലാളിയുടെ വാര്‍ഷിക വരുമാനം 40ലക്ഷം രൂപ കണ്ട് ഞെട്ടി പൊലീസ്. കര്‍ണ്ണാടകയിലെ പുഷ്പപുരയില്‍ നിന്നാണ് 26കിലോ കഞ്ചാവുമായി രാജപ്പ രംഗ എന്ന നിര്‍മ്മാണ തൊഴിലാളി അറസ്റ്റിലാവുന്നത്. ഇയാള്‍ക്കൊപ്പം സുഹൃത്തും സഹായിയുമായ ശ്രീനിവാസും അറസ്റ്റിലായിട്ടുണ്ട്. 40ലക്ഷം രൂപ വരുമാനമുള്ള ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിര്‍മ്മാണ തൊഴിലാളിയാണ്.

ഏതാനും മാസങ്ങളായി രാജപ്പ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിര്‍മ്മാണ തൊഴിലാളിയായിരുന്ന രാജപ്പയുടെ 2017-18 വര്‍ഷത്തിലെ വാര്‍ഷിക വരുമാനം 40 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പണത്തിന്റെ ഉറവിടം കാണിക്കാന്‍ രാജപ്പക്ക് കഴിയാതെ വന്നത് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് സംശയത്തിനിടയാക്കി. ഉദ്യോഗസ്ഥര്‍ വിഷയം പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് രാജപ്പയുടെമേല്‍ നിരീക്ഷണം തുടങ്ങുകയായിരുന്നു.

ബംഗളൂരുവില്‍ നിര്‍മ്മാണതൊഴിലാളിയായിരുന്ന രാജപ്പയെ ചുറ്റിപ്പറ്റി പിന്നീട് അന്വേഷണം പുരോഗമിച്ചു. അന്വേഷണത്തിനൊടുവില്‍ ബാഗളൂരു നഗരത്തില്‍ യുവാക്കള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഏജന്റായി രാജപ്പ പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തി. 40,000രൂപ വാടക നല്‍കി താമസിച്ചുവരുന്ന ഫഌറ്റും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ രാജപ്പ വലയിലാവുകയായിരുന്നു. അഞ്ചു ലക്ഷം രൂപയും 26കിലോ ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

chandrika: