ലഹരികടത്ത് നടത്തുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ മുന്‍മന്ത്രി ജി.സുധാകരന്‍. പുതിയ മന്ത്രിയും പാര്‍ട്ടിയിലെ തന്റെ എതിരാളിയുമായ സജി ചെറിയാനെതിരെ ഒളിയമ്പുമായി സുധാകരന്‍ പരസ്യമായി രംഗത്ത്. മന്ത്രിയുടെ അടുത്തസഹായിയാണ് കഴിഞ്ഞദിവസം ലഹരിക്കടത്തുകേസില്‍ ഉള്‍പ്പെട്ടത്. ഇയാളുടെ ലോറിയിലെയാണ് കടത്ത് പിടികൂടിയത്. ഷാനവാസ് എന്ന മുനി. കൗണ്‍സിലറെ ഇതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും മന്ത്രി ഇയാളെ പരസ്യമായി പിന്തുണക്കുകയായിരുന്നു. തെളിവില്ലെന്നായിരുന്നു മന്ത്രിയുടെ ന്യായ.ം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ജി.സുധാകരന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ്. സി.പി.എം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സഹായിച്ചുവെന്ന കുറ്റത്തിന് സംസ്ഥാനകമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു.
ലഹരിക്കെതിരെ പറയുകയും വിളക്കുകൊളുത്തുകയും ചെയ്യുന്നവര്‍തന്നെ ലഹരികടത്തുന്നതിനെതിരെയാണ് സുധാകരന്‍ ഇന്ന ്തുറന്നടിച്ചത്. ജൂനിയര്‍ ചേംബര്‍ യോഗത്തിലാണ് സുധാകരന്റെ വിമര്‍ശനം.