ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത് സത്യമാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശ്. സസ്‌പെന്‍ഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഗില്‍നിന്നാണ് കണ്ടെടുത്തത്. മകനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്ന ്പറഞ്ഞു. തനിക്ക് ശത്രുക്കളില്ലെന്നാണ ്ഷീല പറഞ്ഞത്. എല്‍.എസ്.ഡി സ്റ്റാമ്പ് ആണ് പിടിച്ചത്. സ്റ്റാമ്പിന്റെ രൂപത്തില്‍ മയക്കുമരുന്ന് ദ്രാവകമായി നിറച്ച സംവിധാനമാണത്. രുചിച്ചുനോക്കാന്‍ പറ്റില്ല. തനിക്ക് വാട്‌സാപ്പ് സന്ദേശം നല്‍കിയ സതീശിനെ പിന്നീട് ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സതീശ് പറഞ്ഞു.
ഷീല സണ്ണിയില്‍നിന്ന് പിടികൂടിയത് മയക്കുമരുന്ന്: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശ്
Ad