അബുദാബി: ലാപ്ടോപ്പില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സംഘത്തെ ദുബൈയില്‍ പിടികൂടി. ദുബൈ വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലാണ് 880 ഗ്രാം ഹെറോയിന്‍ പിടികൂടിയതെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു. സ്യൂട്ട്‌കേസ്, ലാപ്‌ടോപ്പ്, ഷൂസിന്റെ അടിഭാഗം എന്നിവയ്ക്കുള്ളില്‍ നിറച്ച ഏഴ് പൊതികളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ച് കടത്താനുള്ള നീക്കം നടത്തിയത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനില്‍ നടത്തിയ പരിശോധനയിലാണ അറകളില്‍ ഹെറോയിന്‍ നിറച്ച ഏഴ് പൊതികള്‍ കണ്ടെത്തിയത്.ദുബായ് കസ്റ്റംസിന്റെ അതിനൂതനമായ ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമതയാണ് ഹെറോയിന്‍ പിടികൂടാന്‍ സഹായകമായത്. അതിനൂതനവുമായ സംവിധാനമാണിതെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഇബ്രാഹിം കമാലി വ്യക്തമാക്കി.
വൈവിധ്യമായ പുതിയ രീതികളിലൂടെ നടത്തുന്ന വിവിധ കള്ളക്കടത്ത് ശ്രമങ്ങളെ തടയുന്നതില്‍ കസ്റ്റംസ് ഓഫീസര്‍മാരുടെ സുപ്രധാന പങ്കിനെ അല്‍ കമാലി പ്രശംസിച്ചു.