സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാര്‍ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്.
ഉണങ്ങിയ കഞ്ചാവുമായി ചിന്നാര്‍ ബസ് സ്റ്റോപ്പില്‍ നില്ക്കുകയായിരുന്നു ഇരുവരും. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ച പ്രതികളെ ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിക്കിടെയാണ് പിടികൂടിയത്. ഇവരുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.