X
    Categories: Newsworld

വരള്‍ച്ച: അസാധാരണ നിയന്ത്രണം ഏര്‍പ്പെടുത്തി കാലിഫോര്‍ണിയ

ലോസാഞ്ചലസ്: ശക്തമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ അസാധാരണ ജലനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കാലിഫോര്‍ണിയ. വേനല്‍ക്കാലത്ത് ജല ഉപയോഗം കുറക്കണമെന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലേക്കുള്ള വെള്ളത്തിന്റെ 25 ശതമാനവും കൊളറാഡോ നദിയുമായി ആശ്രയിച്ചാണ്.

കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായിട്ടാണ് യുഎസിലെ ഏറ്റവും വലിയ ജലവിതരണ ഏജന്‍സികളിലൊന്നായ കൊളറാഡോയുടെ സംരക്ഷണത്തിനായി ഈ വേനല്‍ക്കാലത്ത് ജല ഉപഭോഗം കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കാലിഫോര്‍ണിയയിലെ മെട്രോപൊളിറ്റന്‍ വാട്ടര്‍ ഡിസ്ട്രിക്ടിന്റെ ചരിത്രത്തിലെ അപൂര്‍വ്വമായ നടപടിക്കാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 20 ദശലക്ഷത്തോളം ആളുകള്‍ക്കാണ് ജലവിതരണം നടക്കുന്നത്.

Chandrika Web: