തൊടുപുഴ: പതിനേഴുകാരന്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് അച്ഛന് പിഴയും തടവും. ഒരു മാസം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ മെയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവറെ പിടികൂടിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്.
സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.