തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി.ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്‌ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍,ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി അടക്കമുളള സംഘടനകള്‍ പണിമുടക്കില്‍ ഉറപ്പിച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളില്‍ ടെസ്റ്റുകള്‍ മുടങ്ങി.
കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിച്ചു.പരിഷ്‌ക്കരണനീക്കം മൂന്ന് മാസത്തേക്ക്
നീട്ടിയും നിലവിലെ രീതിയില്‍ ഭേദഗതികളോടെ ടെസ്റ്റ് തുടരുമെന്ന് വ്യക്തമാക്കുകയും ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായമകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌ക്കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവിശ്യമുന്നയിച്ചുമാണ് സമരം.