X

ഡ്രൈവിങ് ലൈസന്‍സ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ പരിശോധിക്കും

ലൈസന്‍സ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അപേക്ഷകരുടെ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകം ആയതോടെയാണ് നടപടി. റോഡ് ടെസ്റ്റിനിടെ കാഴ്ച ശക്തി കൂടി വിലയിരുത്താന്‍ മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

റോഡിലുള്ള വാഹനങ്ങളുടെ നമ്പര്‍, എഴുത്തുകള്‍ എന്നിവ നിശ്ചിത അകലത്തിൽ നിന്നും ഡ്രൈവര്‍ക്ക് വായിക്കാന്‍ കഴിയുന്നുണ്ടോ എന്നും പരിശോധിക്കും.

സര്‍ട്ടിഫിക്കറ്റിൻ്റെ കൂടെ നേത്ര പരിശോധനയുടെ കംപ്യൂട്ടറൈസ്ഡ് പരിശോധന ഫലവും നിര്‍ബന്ധമാക്കും.കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി ആറ് മാസമാണ്. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചാല്‍ ഒരു മാസത്തിന് ഉള്ളില്‍ ഡ്രൈവിങ് ടെസ്റ്റാണ്.

webdesk14: