കൊച്ചി: തിരുവനന്തപുരത്തേക്ക് അടിയന്തര ശസ്ത്രക്രിയക്ക് പുറപ്പെട്ട കുഞ്ഞിനെ കൊച്ചിയിലെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് തുടങ്ങിയ യാത്ര തൃശൂര്‍ കടന്നപ്പോഴാണ് കുഞ്ഞിനെ കൊച്ചിയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാറ്റം. അഞ്ചര മണിക്കൂറുകൊണ്ടാണ് മംഗലാപുരത്തുനിന്ന് ആംബുലന്‍സ് കൊച്ചിയിലെത്തിയത്. സി.എച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്.
അതേസമയം, കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഡ്രൈവര്‍ ഹസ്സന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സഹകരിച്ച എല്ലാവരോടും ഹസ്സന്‍ നന്ദി പറഞ്ഞു. പൊലീസും പൊതുജനങ്ങളും സഹകരിച്ചുവെന്ന് ഹസ്സന്‍ പറഞ്ഞു. ഇത് ഹസ്സന്റെ രണ്ടാം ദൗത്യമാണ്. നേരത്തെ 2017 ഡിസംബര്‍ മാസം പത്താം തിയ്യതി ഇത്തരത്തിലൊരു ദൗത്യം ഹസ്സന്‍ ചെയ്തിരുന്നു. മംഗലാപുരത്തെ എം.ജെ ആസ്പത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് മറ്റൊരു രോഗിയെക്കൊണ്ട് ഇയാള്‍ യാത്ര ചെയ്തിരുന്നു. അന്ന് 8 മണിക്കൂറും 45 മിനിറ്റും കൊണ്ടായിരുന്നു കാസര്‍കോഡ് സ്വദേശിയായ രോഗിയെ ഹസ്സന്‍ തിരുവനന്തപുരത്തെത്തിച്ചത്.
ആംബുലന്‍സ് തൃശൂര്‍ പിന്നിടുന്ന സമയത്താണ് മന്ത്രിയുടെ നിര്‍ദ്ദേശമെത്തുന്നത്. മന്ത്രി അമൃതയില്‍ വിളിച്ച് വിവരം അന്വേഷിച്ചതിന് ശേഷമായിരുന്നു വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ ആദ്യം കുടുംബം ഇത് നിരസിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. അമൃതയില്‍ കുഞ്ഞിന്റെ ശസത്രക്രിയക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
രാവിലെ പത്തിനാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് യാത്ര ആരംഭിച്ചത്. 10മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തെക്കന്‍ജില്ലകളിലെ തിരക്കുമൂലം യാത്ര എളുപ്പമാകില്ലെന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍