X

ഭൂകമ്പ ദുരിതം: യുഎഇ 100 ദശലക്ഷം ഡോളര്‍ സഹായം

അബുദാബി: കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി യുഎഇ 100ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കും.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. സിറിയക്കും തുർക്കിക്കും 50 ദശലക്ഷം ഡോളര്‍ വീതമാണ് നല്‍കുക.

സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. 15,000 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ചൊവ്വാഴ്ച പുലര്‍ച്ചെയും തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. എന്നാല്‍ ഇതില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

webdesk13: