X

പുഴകളിലെ മണൽ വാരൽ; അ​നു​മ​തി നീ​ളും

മ​ല​പ്പു​റം: ജി​ല്ല​യി​ൽ പു​ഴ​ക​ളി​ൽ​നി​ന്ന് മ​ണ​ൽ വാ​രു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​ക​ൽ നീ​ളും. അ​നു​മ​തി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം വ​ന്ന​തു​മാ​ണ് കാ​ര​ണം. ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ടം 17 ക​ട​വു​ക​ളി​ൽ നി​ന്നാ​ണ് മ​ണ​ലെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

ക​ട​ലു​ണ്ടി, ചാ​ലി​യാ​ർ പു​ഴ​ക​ളി​ലെ ക​ട​വു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ൽ മു​ന്നി​ലു​ള്ള​ത്.ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ​നി​ന്ന് ര​ണ്ട് ക​ട​വു​ക​ളും ചാ​ലി​യാ​റി​ൽ​നി​ന്ന് 15 ക​ട​വു​ക​ളു​മാ​ണ് പ്രാ​ഥ​മി​ക​മാ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്.

ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ​നി​ന്ന് ര​ണ്ട് ക​ട​വു​ക​ളും ചാ​ലി​യാ​ർ ക​ട​ന്ന് പോ​കു​ന്ന ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ 11 ക​ട​വു​ക​ളും നി​ല​മ്പൂ​ർ താ​ലൂ​ക്കി​ലെ നാ​ല് ക​ട​വു​ക​ളും പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ഓ​രോ ക​ട​വു​ക​ളി​ൽ നി​ന്നും അ​ഞ്ച് ഹെ​ക്ട​റി​ൽ താ​ഴെ വ​രു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് മ​ണ​ൽ വാ​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക.

ഇ​വി​ട​ങ്ങ​ളി​ൽ റ​വ​ന്യു വ​കു​പ്പി​ന്റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.ന​ദി​ക​ളി​ൽ​നി​ന്ന് മ​ണ​ൽ വാ​രി വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​ക്ക്​ ചാ​ലി​യാ​ർ, ക​ട​ലു​ണ്ടി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​നി​ന്നും മ​ണ​ൽ വാ​രു​മെ​ന്നാ​ണ്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 200 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 2015 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​വ​സാ​ന​മാ​യി ജി​ല്ല​യി​ലെ പു​ഴ​ക​ളി​ൽ​നി​ന്ന് മ​ണ​ല്‍ വാ​രി​യ​ത്.

webdesk13: