X

ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനുവേണ്ടി ഗോവയില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും. ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

ഗോവയില്‍ നിന്നും കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഏകദേശം ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുാണ് ഡ്രഡ്ജറിനുള്ളത്. വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും മൂന്നടി വരെ മണ്ണെടുക്കാന്‍ ഇതിന് സാധിക്കും. ദുരന്ത മേഖലയില്‍ നാവിക സേന ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിെത്തിയ സ്ഥലത്താകും ഡ്രഡ്ജര്‍ ആദ്യം തിരച്ചില്‍ നടത്തുക.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16നാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂലൈ 16ന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെയും അര്‍ജുന്‍ ഉണ്ടായിരുന്ന ലോറിയും കാണാതായത്. അര്‍ജുനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ തിരച്ചിലിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം കാണിച്ചിരുന്നില്ല. സംഭവത്തില്‍ കേരളത്തിന്റെ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു സംശയിച്ചിരുന്നത്. അതിനാല്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

 

webdesk14: