ഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികളില്‍ ഉപയോഗിക്കാമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. 2ഡിയോക്‌സിഡിഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)യും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസും (ഐഎന്‍എംഎസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്.
രോഗികള്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കല്‍ പരിശോധനാഫലങ്ങള്‍. ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ ഈ മരുന്ന് വളരെ എളുപ്പത്തില്‍ ഉല്‍പാദിപ്പിക്കാനും വലിയ അളവില്‍ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആര്‍ഡിഒ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. ‘ഫലപ്രാപ്തി പരിശോധിക്കുമ്പോള്‍ 2ഡിജി നല്‍കിയ രോഗികളില്‍ വേഗത്തില്‍ രോഗമുക്തിയും ലക്ഷണങ്ങള്‍ ഇല്ലാതാകുന്നതും കണ്ടു. പൊടി രൂപത്തില്‍ ഉള്ളതാണ് ഈ മരുന്ന്. ഇത് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കുന്നത്. ഇത് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞുകൂടി വൈറസ് വളര്‍ച്ചയെ തടയുന്നു’, ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്‍മാസ്ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി (സിസിഎംബി)യുടെ സഹായത്തോടെ ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തി ഈ തന്മാത്ര SARSCoV2 വൈറസിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമെന്നും വൈറല്‍ വളര്‍ച്ചയെ തടയുമെന്നും കണ്ടെത്തി. മരുന്നിന്റെ അളവ് സഹിതം കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍ ഇത് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.