X
    Categories: indiaNews

അംബേദ്‌കർ ജയന്തി ആഘോഷിച്ച് രാജ്യം

രാജ്യം ഇന്ന് ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ 132ാം ജന്മവാര്‍ഷികദിനം ആഘോഷിക്കുന്നു.1891 ഏപ്രില്‍ 14ന് മധ്യപ്രദേശില്‍ ജനിച്ച അംബേദ്കര്‍ രാജ്യത്ത് നിലനിന്ന ജാതി വിവേചനത്തിത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താവ്, നിയമ പണ്ഡിതൻ , വിദ്യാഭ്യാസ-സാമ്പത്തിക വിദഗ്ധന്‍ തുടങ്ങിയ മേഖലകളിൽ ഉന്നതമായ കാഴ്‌ചപ്പാടോടെ രാഷ്ട്ര നിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു ഡോ .ബി.ആർ അംബേദ്‌കർ.

രാജ്യത്തിന് പുതിയ ഭരണഘടന ഉണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ് . സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നതിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പുതിയ ദിശാബോധം നൽകാനും അദ്ദേഹം ഏറെ സംഭാവനകളാണ് നൽകിയിരിക്കുന്നത്.ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഭീഷണി നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അദ്ധേഹത്തിന്റെ ആശയങ്ങളും നിലപാടുകളും ഏറെ പ്രാധാന്യമർഹിക്കുന്നു..രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അംബേദ്‌കർ ജയന്തി വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.അംബേദ്കർ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭ സമുച്ചയത്തിൽഅംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയo ഗോപകുമാർ പുഷ്പാർച്ചന നടത്തി.

webdesk15: