X

ദ്രാവിഡിന്റെ ശമ്പളം കേട്ടാല്‍ ഞെട്ടും

രണ്ടാഴ്ച നടന്ന ചര്‍ച്ചക്കൊടുവില്‍ ദ്രാവിഡിന്റെ ശമ്പളത്തില്‍ ബി.സി.സി.ഐ ഒത്തു തീര്‍പ്പിലെത്തിയ കരാര്‍ തുക അഞ്ചു കോടി രൂപ. ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായുള്ള കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊത്തിരുന്നു ബി.സി.സി.ഐ. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരിശീലകനായി തുടരാനുള്ള ആഗ്രഹം ദ്രാവിഡ് ബി.സി.സി.ഐ യെഅറിയിച്ചിരുന്നു. മാധ്യമങ്ങളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കരുതെന്നായിരുന്ന കരാര്‍ പുതുക്കുമ്പോഴത്തെ പ്രധാന വ്യവസ്ഥ.
കരാറിലെ രണ്ടാം ഘട്ട തുകയായ 1.3 കോടി രൂപ ഏപ്രില്‍ 2 നായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെയാണ് ദ്രാവിഡ് പരിശീലകനായി തുടരും എന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ ടീമും അണ്ടര്‍ 19 ടീമും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുഓങ്ങുമ്പോള്‍ എ ടീമിനൊപ്പമാകും ദ്രാവിഡ് പോകുക.

chandrika: