ബംഗളൂരു: കോടികളുടെ തട്ടിപ്പ് നടത്തിയ ബംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. വിക്രം ഇന്‍വസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനം തന്റെ ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കമ്പനി മാനേജര്‍ സുത്രം സുരേഷ് വാഗ്ദാനം നല്‍കിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് സദാശിവ നഗര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ദ്രാവിഡും സൈന നെഹ്‌വാളുമടക്കമുളള പ്രമുഖരെ കമ്പനി വഞ്ചിച്ചതായി ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകുതിയോളം തുക അധികമായി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 350 കോടിയില്‍ അധികം തുക കമ്പനി തട്ടിയെന്നാണ് കേസ്. ഇതിനോടകം മുന്നൂറോളം പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. കമ്പനിയുടെ മാനേജര്‍മാരില്‍ ഒരാളായ സുത്രം സുരേഷ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇദ്ദേഹം മുന്‍ കായിക മാധ്യമപ്രവര്‍ത്തകനായിരുന്നു. വലിയ തോതിലുളള പണം തിരിച്ചു തരാമെന്ന് വാഗ്ദാനം നല്‍കിയതിനാല്‍ 2014-ലാണ് താന്‍ പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് പരാതിയില്‍ പറയുന്നു. എന്നാല്‍ പലിശ അടക്കമുളള പണം പോയിട്ട് താന്‍ നിക്ഷേപിച്ച പണം പോലും കമ്പനി തന്നില്ലെന്നും ദ്രാവിഡ് പരാതിപ്പെട്ടു. ബന്ധപ്പെട്ട രേഖകളും അദ്ദേഹം പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
പരാതി ലഭിച്ച സദാശിവ നഗര്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനായി ബനാശങ്രകി പൊലീസിന് വിവരങ്ങളും പരാതിയും കൈമാറിയിട്ടുണ്ട്. അഞ്ച് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുലളത്. 1 ലക്ഷം രൂപ മുതല്‍ കോടികള്‍ വരെയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചിട്ടുളളത്. 2008 മുതലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളത്. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് വലിയ തോതിലുളള പണം തിരിച്ച് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ വാക്ക്‌കേട്ട് മറ്റുളളവരും പണം നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് ദ്രാവിഡ് അടക്കമുളളവരെ കമ്പനി വഞ്ചിക്കുകയായിരുന്നു.