പഞ്ചാബ് ഭട്ടിന്‍ഡ മിലിറ്ററി കന്റോണ്‍മെന്റില്‍ വെടിവെയ്പില്‍ നാല് പേര്‍ മരിച്ചു. . കരസേനയുടെ സായുധവിഭാഗത്തിലെ സൈനികരാണിവര്‍. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഖലിസ്ഥാന്‍ തീവ്രവാദവുമായി ബന്ധമുണ്ടോഎന്ന് സംശയിക്കപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സിവില്‍ വേഷത്തില്‍വന്നയാളാണ് വെടിവെച്ചതെന്നാണ് പറയപ്പെടുന്നത്. പട്ടാളവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. അക്രമിക്ക് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്നറിവായിട്ടില്ല. കഴിഞ്ഞദിവസം ഒരു സൈനിക തോക്കും 28 ചുറ്റ് ഉണ്ടകളും സൈനികത്താവളത്തില്‍നിന്ന് നഷ്ടപ്പെട്ടിരുന്നു.