ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തവാങിനടുത്ത് ഇന്ത്യന്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് ഏഴ് സൈനികരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള മേഖലയില്‍ വെച്ചാണ് ചോപ്പര്‍ തകര്‍ന്നുവീണത്. കരസേന ക്യാമ്പിലേക്ക് ഇന്ധനമെത്തിക്കാന്‍ പോകുന്നതിനിടെയാണ് റഷ്യന്‍ നിര്‍മ്മിത എം.ഐ-17 വി5 ഹെലികോപ്റ്റര്‍ അപടത്തിലായത്.
അപകടത്തില്‍ രണ്ട് പൈലറ്റും അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് മരിച്ചത്.