X
    Categories: Film

‘രേഖാചിത്രം’ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്ത്

ആസിഫ് അലി നായകനായ ക്രൈം ത്രില്ലര്‍ ‘രേഖാചിത്രം’ റിലീസായി നാലാം ദിനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തില്‍ 28.3 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആസിഫ് അലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുമാത്രം 11.36 കോടിയാണ് ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജനുവരി ഒന്‍പതിനായിരുന്നു രേഖാചിത്രം തിയറ്ററുകളില്‍ എത്തിയത്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

ആസിഫ് അലിക്കൊപ്പം 80കളിലെ ലുക്കിലെത്തിയ അനശ്വര രാജനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . അപ്പു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് മുജീബ് മജീദാണ്.

webdesk18: