കൊല്ലം കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലില്‍ എത്തിയാണ് ഇയാളെ പരിശോധിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങള്‍ ഇയാള്‍ക്ക് ഇല്ലെന്നും ഇയാള്‍ കൃത്യമായി എല്ലാത്തിനോടും പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും.