ഡോ.വന്ദന കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം തള്ളിയ ഹൈക്കോടതി സിബിഐ അന്വേഷണം അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണെന്നും വ്യക്തമാക്കി. പൊലീസിനെ സംശയിക്കാന്‍ മതിയായ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചു.
വന്ദനയെ സന്ദീപ് കുത്തിയ ദിവസം തന്നെ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാനായിരുന്നുവെന്നായിരുന്നു ഹരജിയില്‍ പിതാവ് ചൂണ്ടിക്കാട്ടിയത്. കാര്യക്ഷമമായി അന്വേഷണം നടക്കാന്‍ കേസ് സി.ബി.ഐയ്ക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. പൊലീസിന്റെ ഇടപെടല്‍ ആവശ്യമുള്ള ക്രിമിനല്‍ പശ്ചാത്തലം സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.