X

ഡോ. വന്ദന ദാസ് കൊലക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ല; സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍. താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റപത്രവും നല്‍കി.

ഹർജിയിൽ കക്ഷി ചേരാൻ പ്രതി സന്ദീപിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അന്തിമ വാദത്തിനായി ഈ മാസം 18ലേക്ക് മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

webdesk14: