X
    Categories: MoreViews

കയര്‍വകുപ്പ് ഐസക്കില്‍ നിന്നും മാറ്റി സുധാകരന് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ ആവശ്യം

ആലപ്പുഴ: കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തോമസ് ഐസക്കില്‍ നിന്നും വകുപ്പ് മാറ്റി ജി.സുധാകരനെ ഏല്‍പിക്കണമെന്ന് സിപിഎം ഏരിയ സമ്മേളനത്തില്‍ ആവശ്യം. സിപിഎം കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. എത്രവകുപ്പുകളാണ് തനിക്ക് കീഴിലുള്ളതെന്ന് പോലും ഐസക്കിന് അറിയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വകുപ്പുകളുടെ തിരക്കില്‍ ഐസക്കിന് കയര്‍മേഖലക്കായി ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നു. കയര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് സമഗ്രമായ പദ്ധതി നടപ്പാക്കണമെന്ന്ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആദ്യ ദിനം സമ്മേളനത്തില്‍ സിപിഐക്കെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ നേതൃത്വം മറുപടി നല്‍കി. പ്രതിനിധികളുന്നയിച്ച വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്ന് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി സജിചെറിയാന്‍,സംസ്ഥാനകമ്മിറ്റിയംഗം സി ബി ചന്ദ്രബാബുവും സൂചിപിച്ചതായാണ് വിവരം.

പാര്‍ട്ടിയുടെ കോട്ടയായിരുന്ന ചേര്‍ത്തല തെക്കു പഞ്ചായത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചയായി. പഞ്ചായത്തു തിരഞ്ഞെടുപ്പിലെ കാല്‍ നൂറ്റാണ്ടിനു ശേഷമുള്ള തോല്‍വിയിലടക്കം വിമര്‍ശനമുണ്ടായി. നിലവിലുള്ള 17 പേരെയും നിലനിര്‍ത്തി നാലു പുതുമുഖങ്ങളെ ഉള്‍പെടുത്തിയാണ് പുതിയ ഏരിയാ കമ്മിറ്റി കഞ്ഞിക്കുഴയില്‍ രൂപീകരിച്ചത്. ഏരിയാ സെക്രട്ടറിയായി എസ്.രാധാകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു.

chandrika: